പോലീസ് ഡ്രൈവറെ മർദിച്ച കേസ് റദ്ദാക്കണമെന്ന് എഡിജിപിയുടെ മകൾ ഹൈക്കോടതിയിൽ

Loading...
  • 4
    Shares

പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച സംഭവത്തിൽ എഡിജിപി സുധേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. നിരപരാധിയും ഇരയുമായ തന്നെ കേസിൽ പ്രതി ചേർത്തിരിക്കുകയാണെന്ന് ഗവാസ്‌കറെ മർദിച്ച സ്‌നിഗ്ധ പറയുന്നു

ഗവാസ്‌കർക്കെതിരെ ഗുരുതര ആരോപണങ്ങളും സ്‌നിഗ്ധ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഔദ്യോഗിക വാഹനം ഓടിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് എഡിജിപി ജുൺ 13ന് ഗവാസ്‌കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 14ാം തീയതി ഗവാസ്‌കർ തന്നെ വാഹനവുമായി എത്തുകയായിരുന്നു. ഈ വിഷയം തർക്കത്തിന് കാരണമായി

സംഭവദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം സുധേഷ്‌കുമാറിന്റെ ഓഫീസിലേക്ക് പൊയ്‌ക്കോളാൻ ഗവാസ്‌കറിനോട് പറഞ്ഞു. എന്നാൽ വ്യായാമം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ഇയാൾ അവിടെ തന്നെയുണ്ടായിരുന്നു. മോശം പെരുമാറ്റമാണ് ഗവാസ്‌കറിൽ നിന്നുണ്ടായത്. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും സ്‌നിഗ്ധ ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പരിഗണിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *