എഡിജിപിയുടെ മകളുടെ പരാതി; ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

  • 22
    Shares

എഡിജിപി സുദേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധയുടെ പരാതിയിൽ പോലീസ ഡ്രൈവർ ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എഡിജിപിയുടെ മകളുടെ പരാതിയിൽ എടുത്ത എഫ് ഐ ആർ റദ്ദാക്കണമെന്ന ഗവാസ്‌കറുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. അതേസമയം സ്‌നിഗ്ധയുടെ ക്രൂര മർദനമേറ്റ ഗവാസ്‌കർ സുഖംപ്രാപിച്ച് വരികയാണ്

ആഗസ്റ്റ് നാല് വരെ ഗവാസ്‌കറെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിന് ഇടിച്ചത് സാധാരണക്കാരനായിരുന്നുവെങ്കിൽ വധശ്രമത്തിന് കേസെടുക്കില്ലായിരുന്നുവോ എന്ന് കോടതി ചോദിച്ചു. എഡിജിപിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു

ജൂൺ 14ന് കനകക്കുന്നിൽ വെച്ചാണ് സ്‌നിഗ്ധ ഗവാസ്‌കറെ മർദിച്ചത്. വാഹനത്തിലിരുന്നു എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ അസഭ്യം പറയുകയായിരുന്നു. ഇതിനെ എതിർത്ത് വണ്ടി നിർത്തിയതോടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കഴുത്തിന് മർദിക്കുകയുമായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *