മർദനത്തിൽ പരുക്കേറ്റ ഗവാസ്‌കർക്കെതിരെ എഡിജിപി സുദേഷ്‌കുമാറിന്റെ പരാതി

Loading...

മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരെ എഡിജിപി സുദേഷ്‌കുമാറിന്റെ പരാതി. ഗവാസ്‌കർക്ക് പരുക്കേറ്റത് ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെ തുടർന്നാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നൽകിയ പരാതിയിൽ സുദേഷ്‌കുമാർ പറയുന്നു.

സുദേഷ്‌കുമാറിന്റെ മകളുടെ മർദനമേറ്റ് ഗവാസ്‌കർക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സുദേഷ്‌കുമാറിന്റെ പരാതി വന്നത്. മർദനത്തിൽ പോലീസ് ഡ്രൈവർക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുദേഷ്‌കുമാറിന്റെ പരാതിയെന്നത് ശ്രദ്ധേയമാണ്

തന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ചിട്ടില്ലെന്ന് സുദേഷ്‌കുമാർ പറയുന്നു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം അലക്ഷ്യമായാണ് ഗവാസ്‌കർ ഔദ്യോഗിക വാഹനം ഓടിച്ചതെന്നും പരാതിയിൽ പറയുന്നു. പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *