ഡ്യൂട്ടി ബുക്കിൽ തിരുത്തൽ; ഗവാസ്‌കറെ മർദിച്ച സംഭവത്തിൽ എഡിജിപിയുടെ മകളെ രക്ഷിക്കാൻ നീക്കം

പോലീസ് ഡ്രൈവറെ മർദിച്ച കേസിൽ എഡിജിപി സുദേഷ്‌കുമാറിന്റെ മകളെ രക്ഷിക്കാനുള്ള നീക്കം. കേസിനാസ്പദമായ സംഭവം നടന്ന ദിവസം ഗവാസ്‌കർ ജോലിയിലുണ്ടായിരുന്നില്ലെന്ന് തിരുത്തൽ. എഡിജിപിയുടെ വാഹനം ഓടിച്ചത് ഗവാസ്‌കറല്ലെന്ന് വരുത്തി തീർക്കാൻ ഡ്യൂട്ടി ബുക്ക് തിരുത്തി

ജൂൺ പതിനാലിന് സുദേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ കനകക്കുന്നിന് സമീപം വെച്ച് മർദിച്ചുവെന്നാണ് ഗവാസ്‌കർ പരാതി നൽകിയിരുന്നത്. എന്നാൽ സുദേഷ്‌കുമാറിന്റെ വാഹനം അന്നേ ദിവസം ഓടിച്ചത് ജയ്‌സൺ എന്ന പോലീസുകാരനാണെന്ന് ഡ്യൂട്ടി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അതേസമയം ഗവാസ്‌കറെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് വാഹനം എടുത്തതെന്ന് ജയ്‌സൺ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ എഡിജിപിയുടെ മകളെ രക്ഷിക്കാനുള്ള നീക്കം പാളുകയായിരുന്നു.

ഗവാസ്‌കർ തന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയെന്ന സ്‌നിഗ്ധയുടെ മൊഴിയും പച്ചക്കള്ളമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *