എഡിജിപിയുടെ മകൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഗവാസ്‌കർ

എഡിജിപിയുടെ മകൾ മർദിച്ച സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് ഡ്രൈവർ ഗവാസ്‌കർ. സംഭവം ഒത്തുത്തീർപ്പാക്കാൻ ഐപിഎസ് തലത്തിൽ ശ്രമം നടക്കുന്നതായി അറിഞ്ഞു. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട

എത്ര വലിയ സമ്മർദമുണ്ടായാലും നീതി കിട്ടുംവരെ പിന്നോട്ടില്ലെന്നും ഗവാസ്‌കർ അറിയിച്ചു. ഒത്തുതീർപ്പിനാണെങ്കിൽ തന്നെ ക്രൂരമായി മർദിച്ചുവെന്ന് ആദ്യം സമ്മതിക്കട്ടെ. എന്നിട്ട് വേണമെങ്കിൽ നിയമനടപടികൾ അവസാനിപ്പിക്കണമോയെന്ന് തീരുമാനിക്കാമെന്നും ഗവാസ്‌കർ പറഞ്ഞു

പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം ഗവാസ്‌കർ കഴിഞ്ഞ ദിവസം പോലീസ് ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയിരുന്നു. എഡിജിപി സുധേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധയാണ് ഗവാസ്‌കറെ ക്രൂരമായി മർദിച്ചത്. സംഭവം നടന്നത് എഡിജിപിയുടെ അറിവോടെയാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു

തന്നെ തല്ലുന്നതിന്റെ തലേദിവസം സ്‌നിഗ്ധ വാഹനത്തിൽ വെച്ച് അസഭ്യം പറഞ്ഞിരുന്നു. ഇത് സുധേഷ്‌കുമാറിനോട് താൻ പരാതിപ്പെട്ടിരുന്നു. ഡ്രൈവറുടെ ചുമതലയിൽ നിന്ന് മാറ്റിത്തരണമെന്നും അഭ്യർഥിച്ചു. സാധാരണയായി എഡിജിപിയുടെ മകളെ കായികപരിശീലനത്തിന് കൊണ്ടു പോകുമ്പോൾ എഡിജിപിയോ ഗൺമാനോ ഒപ്പമുണ്ടാകാറുണ്ട്. എന്നാൽ സംഭവദിവസം ഇവർ രണ്ട് പേരും വന്നില്ല.

എഡിജിപിയുടെ വാഹനമൊഴിവാക്കി പോലീസിന്റെ മറ്റൊരു വാഹനത്തിൽ പോകാനാണ് നിർദേശിച്ചത്. ഇതും സംശയത്തിന് ഇടനൽകുന്നതാണ്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *