എഡിജിപിയുടെ മകളുടെ വാദം പൊളിയുന്നു; ചികിത്സ തേടിയത് ഓട്ടോ ഇടിച്ചതിനെ തുടർന്ന്

Loading...

പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച സംഭവത്തിൽ എ ഡി ജി പി സുധേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ നൽകിയ എതിർ പരാതിയിലെ വാദം പൊളിയുന്നു. ഗവാസ്‌കർ തന്റെ കാലിൽ വാഹനം കയറ്റിയെന്ന് ആരോപിച്ച് മ്യൂസിയം പോലീസിൽ സ്‌നിഗ്ധ പരാതി നൽകിയിരുന്നു. എന്നാൽ ഓട്ടോ റിക്ഷ ഇടിച്ചെന്ന പേരിലാണ് ഇവർ തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് വിവരങ്ങൾ പുറത്തുവന്നു

ഔദ്യോഗിക വാഹനം ഗവാസ്‌കർ തന്റെ കാലിലൂടെ കയറ്റി പരുക്കേൽപ്പിച്ചുവെന്നായിരുന്നു സ്‌നിഗ്ധയുടെ പരാതി. എന്നാൽ ശരീരത്തിലുള്ള പാടുകൾ ഓട്ടോ ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണെന്ന് ആശുപത്രി രേഖകൾ പറയുന്നു. ഇതോടെ എഡിജിപിയുടെ മകളുടെ വാദം പൊളിയുകയാണ്. ഇതിൽ കൂടുതൽ വ്യക്തതക്കായി പോലീസ് സ്‌നിഗ്ധയുടെ മൊഴിയെടുക്കും

സ്‌നിഗ്ധയുടെ ഗുരുതര മർദനത്തിൽ പരുക്കേറ്റ ഗവാസ്‌കർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസ് ദുർബലപ്പെടുത്താനാണ് സ്‌നിഗ്ധ വ്യാജപരാതി നൽകിയതെന്നാണ് വിവരം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *