അടൂർ ഗോപാലകൃഷ്ണൻ ശ്രീരാമനെ വർഗീയമായി ചിത്രീകരിച്ചുവെന്ന് കുമ്മനം; ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുത

അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണ്. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. രാമനെ വർഗീയമായി അടൂർ ചിത്രീകരിച്ചു. ആൾക്കൂട്ട ആക്രമണത്തെ എതിർക്കാൻ ശ്രീരാമ മന്ത്രം ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം പറഞ്ഞു

ജയ് ശ്രീറാം വിളി ഉപയോഗിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് അടൂർ അടക്കമുള്ള സാംസ്‌കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. അടൂരിനെതിരെ ഭീഷണിയുമായി ബിജെപിയുടെ മറ്റൊരു നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തുവന്നിരുന്നു.

അടൂരിന്റെ വീട്ടിലെത്തി ജയ് ശ്രീറാം വിളി മുഴക്കുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. എന്നാൽ താനും ഇതിൽ ഒപ്പം കൂടാമെന്നായിരുന്നു ബിജെപി നേതാവിനോടുള്ള അടൂരിന്റെ മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *