കോന്നിയെ ചൊല്ലി കോൺഗ്രസിൽ വാക്‌പോര്; ജയിക്കാൻ ഈഴവ സ്ഥാനാർഥി വേണമെന്നില്ലെന്ന് അടൂർ പ്രകാശ്

കോന്നി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ വാക്‌പോര്. സ്ഥാനാർഥി നിർണയത്തിന് സാമുദായിക സമവാക്യം കണക്കിലെടുക്കണമെന്ന ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ പരാമർശത്തിനെതിരെ അടൂർ പ്രകാശ് എംപി രംഗത്തുവന്നു.

കോന്നിയിൽ ജയിക്കാൻ ഈഴവ സ്ഥാനാർഥി തന്നെ വേണമെന്നില്ല. ഡിസിസി പ്രസിഡന്റ് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ശരിയല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ കാര്യങ്ങളറിയാതെയാണ് അടൂർ പ്രകാശിന്റെ പ്രതികരണമെന്നായിരുന്നു ബാബു ജോർജിന്റെ മറുപടി. വ്യക്തി താത്പര്യങ്ങളാണ് പരിഗണിക്കുന്നതെങ്കിൽ അപകടം സംഭവിക്കുമെന്നും ബാബു ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *