ജനപ്രിയൻ കളി തുടങ്ങിയിട്ടേയുള്ളു; മുമ്പത്തേക്കാൾ പ്രതികാരദാഹിയെന്ന് അഡ്വ. ജയശങ്കർ

  • 182
    Shares

ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ജയിലിൽ നിന്നിറങ്ങിയ ജനപ്രിയൻ മുമ്പത്തേക്കാൾ ശക്തനും പ്രതികാരദാഹിയുമാണെന്ന് ജയശങ്കർ പറയുന്നു. രാജി വെച്ചില്ലെങ്കിൽ പോലും നാൽവർ സംഘത്തിന് അമ്മയിൽ തുടരാൻ കഴിയുമായിരുന്നില്ലെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

മഞ്ജു വാര്യർ, പാർവതി, പൃഥ്വിരാജ് എന്നി കുലംകുത്തികളുടെ കാര്യവും തഥൈവ. ജനപ്രിയ നായകൻ കളി തുടങ്ങിയിട്ടേയുള്ളു. താരതമ്പുരാൻമാർക്ക് തമ്പുരാക്കൻമാർ തന്നെ സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് അമ്മ. ജനപ്രിയനാണ് ഇവരിൽ സർവശക്തൻ. ജയിലിൽ ഉണ്ട തിന്നു കിടക്കുമ്പോഴും സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയനാണെന്നും ജയശങ്കർ പരിഹസിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികൾ- ഭാവന,രമ്യ,ഗീതു,റിമ- അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം.

ജനപ്രിയന്റെ തിരിച്ചുവരവും നാലു നടികളുടെ രാജിയും സാംസ്‌കാരിക കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അമ്മയെ അപലപിച്ചും നടികളെ അനുകൂലിച്ചും പ്രതികരണ തൊഴിലാളികൾ ഉറഞ്ഞു തുളളുകയാണ്- വിഎസ് അച്യുതാനന്ദൻ മുതൽ വിടി ബൽറാം വരെ, വി മുരളീധരൻ മുതൽ എംഎ ബേബി വരെ. മുരളി തുമ്മാരുകുടി, ഡോ ശാരദക്കുട്ടി, ദീപാ നിഷാന്ത്, കെകെ ഷാഹിന, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം മുതലായ ബുദ്ധിജീവികളുടെ കാര്യം പറയാനുമില്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും കഠിനമായി എതിർക്കുന്ന നടൻ അലൻസിയറും സംവിധായകൻ കമലും ഇതുവരെ മിണ്ടിക്കേട്ടില്ല.

രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ല. ജനപ്രിയ നായകനെ ഒറ്റുകൊടുക്കില്ല. അച്യുതാനന്ദനും ബേബിയും ഐസക്കും ഒത്തുപിടിച്ചാലും ധീരസഖാക്കൾ മുകേഷും ഇന്നസെന്റും ഗണേശ കുമാരനും ഇളകില്ല.

താരത്തമ്പുരാക്കന്മാർക്കു തമ്പുരാക്കന്മാർ തന്നെ സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് ‘അമ്മ’. മെഗാസ്റ്റാറും സൂപ്പർ സ്റ്റാറും ജനപ്രിയനുമാണ് സംഘടനയിലെ ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാർ. ഇവരിൽ ജനപ്രിയനാണ് സർവശക്തൻ.

ആലുവ സബ്‌ജെയിലിൽ ഉണ്ട തിന്നു കിടക്കുമ്പോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയൻ. ഇന്നസെന്റും ഇടവേള ബാബുവുമൊക്കെ കുറവൻ കയ്യറ്റത്തെ കുരങ്ങു പോലെ. ചാടിക്കളിയെടാ കുഞ്ചിരാമാ എന്നു പറഞ്ഞാൽ ചാടിക്കളിക്കും അത്രതന്നെ.

ജയിലിൽ നിന്നിറങ്ങിയ ജനപ്രിയൻ മുമ്പത്തേക്കാൾ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കിൽ പോലും നാൽവർ സംഘത്തിന് അമ്മയിൽ തുടരാൻ കഴിയുമായിരുന്നില്ല. മഞ്ജു വാര്യർ, പാർവതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ.

ജനപ്രിയ നായകൻ കളി തുടങ്ങിയിട്ടേയുളളൂ. ശേഷം വെളളിത്തിരയിൽ.

ജനപ്രിയനൊപ്പം, പൾസറിനൊപ്പം.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *