വിമാന സർവീസുകൾ കൊച്ചി നേവൽ ബേസിൽ നിന്ന് പുനരാരംഭിച്ചു

  • 21
    Shares

നെടുമ്പാശ്ശേരിയിൽ മുടങ്ങിയ വിമാന സർവീസ് നേവൽ ബേസിൽ നിന്ന് പുനരാരംഭിച്ചു. എയർ ഇന്ത്യയുടെ സഹകമ്പനിയായ അലയൻസ് എയറാണ് സർവീസ് നടത്തുന്നത്. 20 വർഷങ്ങൾക്ക് ശേഷമാണ് നേവൽ ബേസിൽ നിന്നും പൊതുജനങ്ങൾക്കായി വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.

കനത്ത മഴയെയും വെള്ളക്കെട്ടിനയും തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിട്ടിരിക്കുകയാണ്. നിലവിൽ നാല് സർവീസുകളാണ് നേവൽ ബേസിൽ നിന്നും നടത്തുന്നത്. 77 സീറ്റുകളുള്ള ചെറു യാത്രാ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. കോയമ്പത്തൂരിലേക്കും, ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സർവീസാണ് ഇപ്പോൾ നടക്കുന്നത്.

ഇൻഡിഗോയുടെ ട്രയൽ റണ്ണും ഇപ്പോൾ നടക്കുന്നുണ്ട്. അതിന് ശേഷം കൂടുതൽ വിമാനങ്ങൾ ഇവിടെ നിന്ന് സർവീസ് നടത്തുമെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *