വിമാനത്താവളത്തിൽ വില്ലൻമാരായി ആറ് കുറുക്കൻമാർ; യൂസഫലിയുടെ വിമാനത്തിനും പണികിട്ടി

  • 74
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വില്ലൻമാരും സ്ഥലത്തെത്തി. ആറോളം കുറുക്കൻമാരാണ് അധികൃതർക്ക് തലവേദന സൃഷ്ടിച്ച് വിമാനത്താവളത്തിന് ഉള്ളിൽ കയറിക്കൂടിയത്. റൺവേയിൽ ചുറ്റിപ്പറ്റി കുറുക്കൻമാർ വട്ടം കറങ്ങാൻ തുടങ്ങിയതോടെ തല കറങ്ങിയത് വിമാനത്താവളത്തിലെ ജീവനക്കാർക്കാണ്

റൺവേയിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കൻമാർ നുഴഞ്ഞുകയറിയത്. കൂടുതൽ കുറുക്കൻമാർ കയറാതിരിക്കാൻ അധികൃതർ പൈപ്പിന് നെറ്റിടുകയും ചെയ്തു. ഇതോടെ അകത്തുകയറിയ വില്ലൻമാർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയുമായി.

കോഴിയിറച്ചി കൊടുത്തും വലയിട്ടും വില്ലൻമാരെ പിടികൂടാൻ ആകുന്ന പണി നോക്കിയിട്ടും ഫലിച്ചില്ല. പ്രമുഖ വ്യവസായി യൂസഫലിയടക്കം കുറുക്കൻമാരുടെ വില്ലത്തരത്തിൽ പെടുകയും ചെയ്തു. ഉദ്ഘാടനത്തിനായി യൂസഫലി ഞായറാഴ്ച രാവിലെ 8.07നാണ് കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ പുറപ്പെട്ടത്. 8.45നായിരുന്നു കണ്ണൂരിലെ ലാൻഡിംഗ്. എന്നാൽ കുറുക്കൻമാൻ റൺവേയിൽ കിടന്നുകറങ്ങിയതോടെ ലാൻഡിംഗിന് തയ്യാറെടുത്ത വിമാനം പൈലറ്റ് വീണ്ടും ഉയർന്നു പറത്തി. എട്ട് മിനിറ്റോളം നീണ്ടും വട്ടംകറങ്ങി കുറുക്കൻ പോയ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *