കേരളത്തിന്റെ അഭിമാനമായ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച് യുവാവ്; രൂക്ഷ പ്രതികരണവുമായി സോഷ്യൽ മീഡിയ

Loading...
  • 569
    Shares

സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച് അജയ് കുമാർ എന്ന യുവാവ്. ശ്രീധന്യയെ കുറിച്ച് മീഡിയ വൺ നൽകിയ വാർത്തക്ക് താഴെയാണ് ഇയാളുടെ വംശീയാധിക്ഷേപ കമന്റുള്ളത്.

വയനാട് കുറിച്യ വിഭാഗത്തിൽപ്പെട്ട യുവതിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് കരസ്ഥമാക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ഇവർ. കേരളത്തിന്റെ അഭിമാനമായ ശ്രീധന്യയെ കുറിച്ചുള്ള വാർത്തക്ക് താഴെയായി ആദിവാസി കുരങ്ങ് എന്ന അധിക്ഷേപ കമന്റാണ് ഇയാൾ ഇട്ടിരിക്കുന്നത്.

അതിരൂക്ഷമായാണ് കമന്റിനോട് ആളുകൾ പ്രതികരിക്കുന്നത്. സംഘപരിവാർ അനുകൂല സഹയാത്രികനാണ് അജയ് കുമാർ എന്നാണ് ഇയാളുടെ ഫേസ്ബുക്ക് പേജിൽ നിന്നും വ്യക്തമാകുന്നത്. മോദി സ്തുതികളും മറ്റ് രാഷ്ട്രീയപാർട്ടികളെ അസഭ്യം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളും ഇയാളുടെ പേജിൽ കാണാനാകും. ഇതുകൂടാതെ നിരവധി സ്ത്രീവിരുദ്ധ പോസ്റ്റുകളും ഇയാൾ ഷെയർ ചെയ്തിട്ടുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയറാണെന്നാണ് ഇയാൾ ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന വിവരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *