ശ്രീധന്യയെ അധിക്ഷേപിച്ച അജയ കുമാർ തങ്ങളുടെ സ്റ്റാഫ് അല്ലെന്ന് സിയാൽ; ഫോട്ടോ സഹിതം തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

Loading...
  • 79
    Shares

പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി സിവിൽ സർവീസിൽ ഉന്നത വിജയം നേടിയ വയനാട് സ്വദേശി ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ശക്തമാകുന്നു. വയനാട് ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് റാങ്ക് നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ. ഇതേക്കുറിച്ച് മീഡിയാ വൺ നൽകിയ വാർത്തയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അജയ കുമാർ വംശീയാധിക്ഷേപം നടത്തിയിരിക്കുന്നത്. ആദിവാസി കുരങ്ങ് എന്നാണ് ഇയാൾ ശ്രീധന്യയെ അധിക്ഷേപിച്ചത്.

സംഭവത്തിന് പിന്നാലെ രൂക്ഷമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അജയകുമാറിനെതിരെ പ്രതികരിച്ചത്. പലരും ഇയാളുടെ സംഘപരിവാർ ബന്ധവും ചൂണ്ടിക്കാണിച്ചു. വംശീയാധിക്ഷേപം നടത്തുന്ന സമയത്ത് ഇയാളുടെ പ്രൊഫൈലിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ(സിയാൽ) ഇലക്ട്രിക്കൽ എൻജീനിയർ എന്നാണ് നൽകിയിരുന്നത്. എന്നാൽ അജയകുമാർ തങ്ങളുടെ സ്റ്റാഫ് അല്ലെന്നാണ് സിയാൽ പ്രതികരിച്ചത്

സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വയനാട്ടിലെ ശ്രീധന്യ സുരേഷിനെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട …

Posted by Cochin International Airport Limited (CIAL) on Saturday, 6 April 2019

ഫേസ്ബുക്ക് വഴിയാണ് സിയാൽ പ്രതികരണം അറിയിച്ചത്. കൂടാതെ ശ്രീധന്യയെ അഭിനന്ദിക്കുന്നതായും സിയാൽ പി ആർ ഒ ജയൻ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു. എന്നാൽ സിയാലിന്റെ ഒത്തുകളിയാണ് ഇതെന്നും ചിലർ പറയുന്നു. സിയാലിന്റെ പ്രതികരണം വരുന്നതിന് തൊട്ടുമുമ്പ് അജയകുമാറിന്റെ പ്രൊഫൈലിൽ നിന്നും സിയാൽ ഉദ്യോഗസ്ഥനാണെന്ന ബയോ എഡിറ്റ് ചെയ്ത് നീക്കിയിരുന്നു.

സിയാൽ ഓഫീസിൽ ഇയാൾ ഇരിക്കുന്നതിന്റെയും മറ്റ് ജോലിക്കാർക്കൊപ്പം നിന്നെടുത്ത ചിത്രങ്ങളും ഫേസ്ബുക്ക് പ്രൊഫൈലിലുണ്ട്. ജോലിക്കാരനല്ലാത്ത ഒരാൾ എങ്ങനെയാണ് സിയാൽ ഓഫീസിൽ കയറി ജോലി ചെയ്യുന്നതെന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. കൂടാതെ ഐഡി കാർഡ് അടക്കം ധരിച്ച് വിമാനത്താവളത്തിനുള്ളിൽ നിൽക്കുന്ന ചിത്രങ്ങളും സിയാൽ എഫ് ബി പോസ്റ്റിന് താഴെ പലരും കമന്റുകളായി ഇടുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *