കാവൽക്കാരനെ ഞങ്ങൾ നേപ്പാളിൽ നിന്ന് കൊണ്ടുവന്നോളാം; നരേന്ദ്രമോദിയെ ട്രോളി ആർ എൽ ഡി നേതാവ്

  • 24
    Shares

താൻ രാജ്യത്തിന്റെയും രാജ്യത്തെ കക്കൂസുകളുടെയും കാവൽക്കാരനാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഷ്ട്രീയ ലോക് ദൾ നേതാവ് അജിത് സിംഗ്. എന്തെങ്കിലും കാര്യം ചെയ്ത ഏക പ്രധാനമന്ത്രി താനാണെന്നതുപോലെയാണ് മോദിയുടെ അവകാശവാദം. മോദി ശ്രീലങ്കയിൽ പോയിരുന്നുവെങ്കിൽ ഞാനാണ് രാവണനെ കൊന്നതെന്നും അവകാശപ്പെടുമായിരുന്നു.

കാവൽക്കാരനെ വേണമെങ്കിൽ ഞങ്ങൾ നേപ്പാളിൽ നിന്ന് കൊണ്ടുവരും. ഞങ്ങൾക്ക് വേണ്ടത് പ്രധാനമന്ത്രിയെയാണ്. നമ്മൾ കണ്ടിട്ടില്ലാത്ത തരം തലപ്പാവുകളാണ് മോദി ധരിക്കുന്നത്. എവിടെ നിന്നാണ് ഇതൊക്കെ അദ്ദേഹത്തിന് കിട്ടുന്നതെന്ന് അറിയില്ല. എന്നിട്ട് കൂടെ കൂടെ അദ്ദേഹം യാചകനാണെന്ന് പറയുകയും ചെയ്യുമെന്നും അജിത് സിംഗ് പരിഹസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *