ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും പരിശീലകനുമായ അജിത് വഡേക്കർ അന്തരിച്ചു

  • 4
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും പരിശീലകനുമായിരുന്ന അജിത് വഡേക്കർ അന്തരിച്ചു. 77 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അർജുന അവാർഡ്, പത്മശ്രീ, സി കെ നായിഡു ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

37 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 2113 റൺസ് നേടി. ഒരു സെഞ്ച്വറിയും പതിനാല് അർധസെഞ്ച്വറിയും സ്വന്തമായുണ്ട്. 1991-92 കാലത്തിലും 1995-96 കാലത്തും ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. 1998-99ൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *