തമ്മിലടി പാർട്ടിയെ തകർക്കുന്നു; കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയെന്ന് ആന്റണി

Loading...
  • 7
    Shares

കോൺഗ്രസ് പാർട്ടിയെ തമ്മിലടി തകർക്കുകയാണെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. തമ്മിലടിക്കുന്ന യാദവകുലം പോലെയാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ. നേതാക്കളുടെ പരസ്യ പ്രസ്താവന യുദ്ധം പാർട്ടിയെ തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഡർ ജന്മശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു എ കെ ആന്റണി

മുമ്പുള്ളതിനേക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. കരുണാകരന്റെ കാലത്ത് പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഗ്രൂപ്പിസം ഇല്ലാതാകുമായിരുന്നു. ചെങ്ങന്നൂരിൽ നിന്ന് പാർട്ടി പാഠം പഠിക്കണം. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസമുള്ള നേതാവായിരുന്നു കരുണാകരനെന്നും ആന്റണി പറഞ്ഞു

പാർട്ടിക്കുള്ളിലെ കലാപം ജനങ്ങളുടെ മുന്നിൽ പാർട്ടിയെ അപഹാസ്യരാക്കി. പ്രധാന തീരുമാനങ്ങൾ പാർട്ടി യോഗങ്ങളിൽ വെച്ചാണ് ചർച്ച ചെയ്യേണ്ടത്, അല്ലാതെ ചാനലിൽ വെച്ചാകരുത്. പാർട്ടി തീരുമാനമെടുത്താൽ അതായിരിക്കണം പാർട്ടി നിലപാടെന്നും ആന്റണി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *