കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും: ഗതാഗത മന്ത്രി

യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഗുരുതരമായ പ്രശ്‌നമാണ് അതെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരിയെ ഡ്രൈവർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കല്ലട ബസ് അധികൃതർ മാപ്പ് പോലും പറയാൻ തയ്യാറാകാത്തത് ജനങ്ങളെ വെല്ലുവിളിക്കുന്നത് പോലെയാണെന്നും മന്ത്രി പറഞ്ഞു

അന്തർ സംസ്ഥാന ബസുകൾ നാളെ സമരം തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല. നോട്ടീസ് നൽകാതെയാണ് ബസുകളുടെ സമരം. അന്തർ സംസ്ഥാനറൂട്ടുകളിൽ പല സ്വകാര്യ ബസുകളും ചട്ട വിരുദ്ധമായാണ് സർവീസ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *