അന്തേവാസികൾക്ക് ലൈംഗിക പീഡനം; കോഴിക്കോട്ടെ അഗതി മന്ദിരം പൂട്ടിച്ചു, നടത്തിപ്പുകാരൻ അറസ്റ്റിൽ

കോഴിക്കോട്ടെ പുല്ലൂരാംപാറയിൽ പ്രവർത്തിച്ചുവന്ന അഗതി മന്ദിരം സാമൂഹ്യനീതി വകുപ്പിന്റെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ പൂട്ടി. അന്തേവാസികളായിരുന്ന 41 സ്ത്രീകളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.

അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരനായ ഡാനിയലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആകാശപ്പറവകളെന്ന പേരിലാണ് അഗതി മന്ദിരം പ്രവർത്തിച്ചുവന്നിരുന്നത്. വൃദ്ധമന്ദിരം മാത്രം നടത്താനുള്ള ലൈസൻസാണ് ഇവർക്കുണ്ടായിരുന്നത്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള 41 പേരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇടുങ്ങിയ മുറികളിലായിരുന്നു പാർപ്പിച്ചിരുന്നത്. കേന്ദ്രത്തിന്റെ നടത്തിപ്പിനെ കുറിച്ച് ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. മെഡിക്കൽ സംഘത്തെ പരിശോധനക്ക് അയച്ചപ്പോൾ ലൈംഗിക പീഡനം സംബന്ധിച്ച് അന്തേവാസികൾ പരാതിപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *