അമ്പൂരി രാഖി കൊലപാതകം: മുഖ്യപ്രതിയായ സൈനികൻ അഖിൽ അറസ്റ്റിൽ

തിരുവനന്തപുരം അമ്പൂരിയിൽ രാഖി എന്ന യുവതിയെ കൊലപ്പെടുത്തി ഉപ്പ് വിതറി കുഴിച്ചുമൂടിയ സംഭവത്തിലെ മുഖ്യപ്രതിയായ സൈനികൻ അഖിൽ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഡൽഹിയിൽ നിന്നും വിമാനമിറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതക കേസിലെ മൂന്ന് പ്രതികളും ഇതോടെ പിടിയിലായി. അഖിലിന്റെ സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. അഖിലിന്റെ കാമുകിയായിരുന്ന രാഖി എന്ന യുവതിയെയാണ് ഇവർ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.

ജൂലൈ 23നാണ് പൂവാർ സ്വദേശി രാഖിയുടെ മൃതദേഹം അഖിലിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ രാഖി ഇത് മുടക്കാൻ ശ്രമിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് കൊലപാതകം നടത്താൻ സൈനികൻ തീരുമാനിച്ചത്.

ജൂൺ 21നാണ് രാഖിയെ വീട്ടിലേക്ക് അഖിൽ ക്ഷണിക്കുന്നത്. സുഹൃത്തിന്റെ കാറിൽ കൂട്ടിക്കൊണ്ടു പോകവെ കാറിൽ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുവളപ്പിൽ കുഴിച്ചിട്ടു. കൊലപാതക ശേഷം ജൂൺ 27നാണ് അഖിൽ ഡൽഹിയിലേക്ക് മടങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *