ആലപ്പാട് കരിമണൽ ഖനനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു; ചർച്ചക്കില്ലെന്ന് ആലപ്പാട് സമരസമിതി

  • 24
    Shares

ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം ചേരുന്നത്.

വ്യാവസായ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഖനന കമ്പനിയായ ഐആർഇ പ്രതിനിധികളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. സമരസമിതി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല

ഖനനം നിർത്തിവെക്കാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു. സമരം ചെയ്യുന്നവരുമായി ചർച്ചക്ക് തയ്യാറാണെന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഖനനം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് അവർ വ്യക്തമാക്കിയത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *