ആലപ്പാട് ഖനനം: സീ വാഷിംഗ് ഒരുമാസത്തേക്ക് നിർത്തിവെക്കാൻ തീരുമാനം; പുലിമുട്ട്, കടൽഭിത്തി നിർമാണം ശക്തിപ്പെടുത്തും

Loading...
  • 18
    Shares

ആലപ്പാട് സമരസമിതി നേതാക്കളുമായി വ്യവസായ മന്ത്രി ഇ പി ജയരാജൻ ചർച്ച നടത്തി. ഒരു മാസത്തേക്ക് ആലപ്പാട് തീരത്തെ സീ വാഷിംഗ് നിർത്തിവെക്കാൻ ചർച്ചയിൽ ധാരണയായി. വിദഗ്ധ സമിതി റിപ്പോർട്ട് വരുന്നത് വരെയാണ് നിയന്ത്രണം. അതേസമയം ഇൻലാൻഡ് വാഷിംഗ് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ടി എൻ പ്രകാശിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഖനനത്തെ പറ്റി പഠിക്കും. വിദഗ്ധസമിതിയുടെ റിപ്പോർട്ടിന് അനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും. തീരമേഖലയിൽ പുലിമുട്ട് നിർമാണം കാര്യക്ഷമമാക്കും. കടൽ ഭിത്തികളും ശക്തിപ്പെടുത്തും.

സർക്കാർ നടപടികൾ കണക്കിലെടുത്ത് സമരം തത്കാലം അവസാനിപ്പിക്കാൻ മന്ത്രി അഭ്യർഥിച്ചു. സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *