ആലപ്പാട് ഖനനം: ഇ പി ജയരാജൻ മാപ്പ് പറയണമെന്ന് ചെന്നിത്തല; ഈ ആവശ്യം പുതിയതൊന്നുമല്ലല്ലോയെന്ന് ജയരാജൻ

  • 7
    Shares

ആലപ്പാട് കരിമണൽ ഖനനത്തിനെതിരായ സമരത്തെ അപമാനിച്ച ഇ പി ജയരാജൻ മാപ്പ് പറയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ പരിഹസിച്ച് മന്ത്രി. മാപ്പ് പറയണമെന്ന ചെന്നിത്തലയുടെ ആവശ്യം എപ്പോഴും എല്ലായിടത്തും ഉന്നയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഖനനം നിർത്തിവെക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി

കമ്പനി പൂട്ടാൻ സർക്കാർ തയ്യാറല്ല. സമരം എന്തിനെന്ന് അറിയില്ല. ആലപ്പാട് വിഷയത്തിൽ ഇടതുമുന്നണിയിൽ ഭിന്നതിയല്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ട്. ഐആർഇ കേന്ദ്രസർക്കാർ സ്ഥാപനമാണ്. അതൊഴിവാക്കാൻ കഴിയുമോയെന്ന് കേന്ദ്രസർക്കാർ നോക്കണം. കേന്ദ്രം ഒഴിവാക്കുകയാണെങ്കിൽ കേരളം ഏറ്റെടുത്തോളാമെന്ന് നേരത്തെ പറഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പാട്ടെ സമരം ന്യായമാണെന്നായിരുന്നു ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നത്. ആലപ്പാട് സമരം ചെയ്യുന്നവർ മലപ്പുറത്തുകാരാണെന്നും ഖനനം തുടരുമെന്നും പറഞ്ഞ ജയരാജൻ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *