ഖനനം നിർത്താതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് ആലപ്പാട് സമരസമിതി

  • 12
    Shares

കൊല്ലം ആലപ്പാട് ഖനനത്തിനെതിരായ സമരം കടുപ്പിക്കാനൊരുങ്ങി സമരസമിതി. ഖനനം അവസാനിപ്പിക്കാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് സമരസമിതി അറിയിച്ചു. സമരം നടത്തുന്നവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമരസമിതി.

അശാസ്ത്രീയമായ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ വകുപ്പാണ് ഇതുസംബന്ധിച്ച നിലപാട് സ്വീകരിക്കേണ്ടത്. കര സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *