കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യം വന്നു, മൂക്കും വായും പൊത്തിപ്പിടിച്ച് കൊന്നു; അമ്മയുടെ മൊഴി

ചേർത്തല പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള കുട്ടിയെ കൊന്നത് താൻ തന്നെയെന്ന് അമ്മ ആതിരയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ മൂക്കുംവായും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആതിര മൊഴി നൽകിയത്. ആദിഷയാണ് കൊല്ലപ്പെട്ട കുട്ടി

ആതിരയുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്. കുട്ടിയെ പതിവായി ആതിര ഉപദ്രവിക്കാറുണ്ടായിരുന്നതായി ഭർതൃമാതാവ് മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

ചോദ്യം ചെയ്യുന്നതിനായി ആതിരയെയും ഭർത്താവ് ഷാരോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *