കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സംഭവം ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ

ആലപ്പുഴ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ബാറിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. കരിയിലകുളങ്ങര സ്വദേശി ഷമീറാണ് കൊല്ലപ്പെട്ടത്. കായംകുളം സ്വദേശി ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു

ബാറിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ബാറിൽ വെച്ച് ഷമീർ ഖാൻ ഒരു സംഘം ആളുകളുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ബാറിൽ നിന്നിറങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ഷമീറിനെ ഒന്നാം പ്രതി ഷിയാസ് കാറിൽ എത്തി ഇടിച്ചു തെറിപ്പിച്ചത്. റോഡിൽ വീണ ഷമീറിന്റെ തലയിലൂടെ കാർ ഓടിച്ചു കയറ്റുകയും ചെയ്തു

കൊലപാതകത്തിന് ശേഷം പ്രതികൾ തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു. കിളിമാനൂരിൽ നിന്നാണ് ഷിയാസിനെ പിടികൂടിയത്. സാഹിൽ, അജ്മൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഒരാഴ്ച മുമ്പാണ് ഷമീർ വിദേശത്ത് നിന്നെത്തിയത്. അടുത്ത മാസം ഇയാളുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *