അയാളവളെ കടന്നുപിടിച്ചു, വഴങ്ങിത്തരണമെന്ന് അലറി; അലൻസിയർക്കെതിരെ പുതിയ വെളിപ്പെടുത്തൽ

  • 8
    Shares

നടൻ അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവർത്തകൻ. മൺസൂൺ മാംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അലൻസിയർ അമേരിക്കയിൽ കാണിച്ചുകൂട്ടിയ ലൈംഗികാതിക്രമത്തെ കുറിച്ചാണ് വെളിപ്പെടുത്തൽ. നടി ദിവ്യാ ഗോപിനാഥിന്റെ മീ ടു വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ ആരോപണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അലൻസിയറെ പോലെ മുതിർന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളിൽ നിന്നും പ്രതീക്ഷിച്ചതല്ല ,സ്ത്രീകൾക്കെതിരായ കടന്നുകയറ്റങ്ങൾ.

ഒരു അമരിക്കൻ സുഹൃത്തിൽ നിന്നും അയച്ചു കിട്ടിയ ഈ വിവരങ്ങൾ കൂടി വായിച്ചു കഴിഞ്ഞപ്പോൾ അലൻസിയർ എന്ന കലാകാരനിലെ അധമത്വം പൂർണ്ണമായി.
പേര് വെളിപ്പെടുത്തുവാൻ തൽക്കാലം ആഗ്രഹിക്കാത്ത സുഹൃത്തിന്റെ കത്ത് കുറച്ചു ചുരുക്കിയാണ് കൊടുക്കുന്നത്.
——– ———————————– ———-
ഈ അലൻസിയർ എന്ന ആര്ടിസ്‌റ് ബേബി എത്ര ചീപ് ആണ് ???

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് ഇയാൾ പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത് .അമേരിക്കയിൽ പൂർണമായും ചിത്രീകരിച്ച മൺസൂൺ മംഗോസ് എന്നചിത്രത്തിലേക്കു സ്റ്റീവ്ലോപെസ് ഇറങ്ങുന്നതിനു മുൻപുതന്നെ ഇയാൾ എങ്ങേനെയോ തിരഞ്ഞെടുക്കപ്പെട്ടു .ഇവിടുന്നു അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ബാക്കി ക്രൂവിനുമുന്പിൽ തികച്ചും മാന്യനും ,വിനീതനുമായി പെരുമാറിയ ഇയാൾ ,അവിടെ ചെന്നപ്പോൾ തന്റെ തനിസ്വഭാവം കാണിച്ചുതുടങ്ങി .
പൂർണമായും മദ്യത്തിനടിമയായിരുന്ന ഇയാൾ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ഓസ് മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു .തുടർന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവും .

എല്ലാത്തരത്തിലും ഇയാളെ കൊണ്ട് പൊറുതിമുട്ടിയ പ്രൊഡക്ഷൻ ടീം ,എങ്ങേനെയും ഇയാളുടെ റോളുത്തീർത്തു നാട്ടിലേക്ക് കയറ്റിവിടാൻ തീരുമാനിച്ചു .

ഇവിടുന്നു കയറുമ്പോൾ ,പ്രതിഫലത്തേക്കാൾ ഇത്തരം അവസരങ്ങൾക്കു വിലകല്പിക്കുന്ന ആളാണ് താനെന്നും ,അതുകൊണ്ടു ഈ വേഷം തന്നെ ഭാഗ്യമായി കരുതുന്നു എന്ന് പറഞ്ഞ ഇയാൾ അവിടെ ചെന്നതിനുശേഷം കാണിച്ച നന്ദികേടാണ് മലയാളികളെ അന്യനാട്ടിൽ വിദേശീയരുടെ മുൻപിൽ തൊലിയുരിച്ചത്.
ഇവിടുന്നു ഷൂട്ടിങ്ങിനായി പോയ ഫഹദ് ഫാസിൽ ,ടോവിനോ തോമസ് ,വിനയ്ഫോർട്ട് തുടങ്ങിയ താരങ്ങളുൾപ്പെടെ ,മൊത്തം ക്രൂവിനെ നാണം കെടുത്തിയ ഈ ആഭാസൻ ചെയ്ത വൃത്തികേട് ജനം അറിയട്ടെ ..

അമേരിക്കയിൽ ഷൂട്ടിങ്ങിനുള്ള ടെക്‌നിക്കൽ ക്രൂ മുഴുവരും അമേരിക്കക്കാരായിരുന്നു .ഇവിടുന്നു പോയിട്ടുള്ള എല്ലാവരുമായി സെറ്റിൽ നല്ല ബന്ധം പുലർത്തിയിരുന്ന അവർ ,ഒരിക്കലും ഒരു വിവേചനവും ഇന്ത്യക്കാരോട് ജോലിക്കിടയിൽ കാണിച്ചിരുന്നില്ല .ഷൂട്ടിംഗ് ഇല്ലാത്ത ശനി ,ഞായർ ദിവസങ്ങളിൽ അവർ പലരും മലയാളികൾ താമസിക്കുന്ന സ്ഥലത്തുവരികയും ,മലയാളികളുടെ തനതായ രുചിക്കൂട്ടുകൾ ആസ്വദിക്കുകയും ചെയ്തിരുന്നു (അവിടെ ജോലിചെയ്ത കോട്ടയംകാരൻ കൂക് പറഞ്ഞറിഞ്ഞതാണിത് ).

ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് (ചോറും കറികളും മാത്രം ഇഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു )എന്നും കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവർഗക്കാരി പെൺകുട്ടിയായിരുന്നു .പിതാവ് ഒരു ആക്സിഡന്റിൽ മരണപ്പെട്ട അവൾ ഇതുപോലുള്ള പാർട്ട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടർന്നിരുന്നത്.

അപ്പോഴേക്കും ഒരുവിധം എല്ലാവരെയും വെറുപ്പിച്ചിരുന്ന അലെൻസിറിനെ നാട്ടിലേക്കു പാക്കുചെയ്യുന്ന ദിവസം എത്തി .ഉച്ചക്കുള്ള ഭക്ഷണം എടുക്കാൻ ചെന്ന മേല്പറഞ്ഞ പെൺകുട്ടിയോട് പോകുംവഴി ഏറെ അകലെയല്ലാത്ത എയർപോർട്ടിൽ അലെൻസിയറെ ഡ്രോപ് ചെയ്യണമെന്ന് പ്രൊഡക്ഷൻ ഹെഡ് ആയ വെള്ളക്കാരി ലിസ ഖെർവനിസ് ചുമതലപ്പെടുത്തിയിരുന്നു .
ഫുഡും എടുത്തു ,ഒപ്പം പിതാവിനേക്കാൾ പ്രായവും ഉള്ള അലെൻസിയറിന്റെ പെട്ടി വാഹനത്തിൽ കയറ്റുവാൻ സഹായിക്കുകയും ചെയ്ത ആ നല്ല പെൺകുട്ടി ,കാറിന്റെ ഫ്രൻഡ് സീറ്റിൽ ലോകഫ്റോഡ് ആയ ഈ ആഭാസനെയും കയറ്റി എയപോർട്ടിലേക്കു യാത്രയായി .

അന്ന് ഷൂട്ടിങ് ഏകദേശം ഉച്ചയായപ്പോൾ ,പ്രൊഡക്ഷൻ
കോർഡിനേറ്റർ വന്നു ക്യാമെറാമാനോടെന്തോ പറയുകയും ഷൂട്ടിങ് ക്രൂവിലെ അമേരിക്കൻ ടീം എല്ലാവരും കൂടി മാറിനിന്നെന്തോ സംസാരിക്കുവാനും തുടങ്ങി .അവർ ഷൂട്ടിംഗ് തുടരുന്നില്ലെന്നു മാത്രമല്ല ,ഇനിയും ഈ സിനിമ ക്രൂ ആയി തുടരുവാൻ താല്പര്യം ഇല്ല എന്നുപറയുന്നതുവരെ കാര്യങ്ങൾ എത്തി.

പിന്നീട് ചീഫ് കോർഡിനേറ്റര് അലൻ സ്മിത്ത് പറയുമ്പോളാണ് കാര്യങ്ങൾ എല്ലാവർക്കും എത്ര ഭീകരമാണെന്നു മനസ്സിലാകുന്നത് .

എയർ പോർട്ടിലെ പാർക്കിംഗ് ലോട്ടിൽ എത്തിയ ഉടൻ ആട്ടിൻതോലിട്ട അലെൻസിയർ ആ പാവം പെൺകുട്ടിയെ കടന്നു പിടിച്ചു ,ഞെട്ടിത്തരിച്ചു പോയ ആകുട്ടിയോടു ..ഞാൻകണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എനിക്കാനൊന്നു വഴങ്ങിത്തരണം എന്നീ പിശാച് അലറി ..നിലവീണ്ടെടുത്ത പെൺകുട്ടി വയസ്സന്റെ ചെവിക്കല്ല് നോക്കി അഞ്ചാറു പൊട്ടിച്ചു ,തുടർന്ന് പോലീസിനെ വിളിക്കാൻ കാറിന്റെ വെളിയിൽ ഇറങ്ങി .

എമെർജൻസിപോലീസിനെ വിളിക്കാൻ മൊബൈൽ എടുത്തു ഡയല് ചെയ്യുമ്പോഴാണ് …,പണിപാളി എന്ന് മനസ്സിലാക്കി ,അറിയാത്ത ഭാഷയിൽ ചതിക്കരുത് എന്ന് നിലവിളി തുടങ്ങിയ അലെൻസിയറിനെ പോലും ഞെട്ടിച്ചുകൊണ്ട് ….ഫോണിൽ മറ്റെങ്ങോ നിന്നും ഒരു കാൾ ഇൻകമിങ് ആയിവന്നത് …ഭക്ഷണം എപ്പോൾ എത്തുമെന്നറിയാൻ വിളിച്ച ലിസ ആയിരുന്നു മറുതലക്കൽ .

നടന്ന സംഭവങ്ങൾ മുഴുവനും കേട്ട് പകച്ച ലിസ പോലീസിനെ വിളിക്കാൻ അല്പം വരട്ടെ ..ഞാൻ ഇപ്പോൾ തന്നെ ചീഫുമായി ആലോചിച്ചിട്ട് മാത്രം വിളിച്ചാൽ മതി എന്നും ആജ്ഞാപിച്ചു .

തുടർന്ന് നടന്ന സംഭവങ്ങൾ ആണ് ഷൂട്ടിംഗ് നിർത്തിവച്ചതും മറ്റും .
എല്ലാ ഇന്ത്യക്കാരുടെയും തൊലി ഉരിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ട് നടന്നകാര്യങ്ങൾ.അത്രനാൾ തോളിൽ കയ്യിട്ടുരുന്ന പല വെള്ളക്കാരും ,പ്രത്യേകിച്ച് വനിതകൾ പേടിയോടെ മാത്രം ഇന്ത്യക്കാരെ സമീപിക്കാൻ തുടങ്ങി .ഒരുവിധത്തിൽ അലെൻസിയറെ കയറ്റിവിട്ടു .ഒരുതെറ്റും ചെയ്യാത്ത പ്രൊഡ്യൂസർ അത്യാവശ്യം നല്ലൊരുതുക ആ പെൺകുട്ടിക്കായി കോമ്പൻസേഷൻ കൊടുക്കേണ്ടിവന്നു .(നിയമനടിപടിക്കായി ആ കുട്ടി പോയിരുന്നെങ്കിൽ പ്രോഡ്യൂസർസും അവിടെ തൂങ്ങും .ഈ സാഹചര്യത്തിൽ ഇവിടെ തുടരാൻ കഴിയാത്തതുകൊണ്ട് ജോലി നിർത്തുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടൊഴിവാക്കുവാനുള്ള തുക മാത്രമേ അവൾ വാങ്ങാൻ കൂട്ടാക്കിയുള്ളു ).

ഇതിലൊക്കെ ദയനീയം അവിടെ തുടർന്ന ബാക്കിയുള്ളവരുടെ കാര്യത്തിലായിരുന്നു .മേലിൽ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു ആക്രമണമോ ,അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ല ,നിങ്ങള്കണ്ട ഏതെങ്കിലും രതിപ്പടത്തിലെ നായികമാർ അല്ല ഇവിടെ മാന്യമായി ജോലിചെയ്യുന്ന അമേരിക്കൻ സ്ത്രീകൾ എന്ന് തുടങ്ങിവളരെ ഏറെ നിബന്ധനകൾ അടങ്ങിയ ഒരു എഗ്രിമെന്റ് പ്രൊഡ്യൂസർ ഒപ്പിടേണ്ടിവന്നു .ഇങ്ങനൊരു അധമനെ സിനിമയിൽ ഉൾപ്പെടുത്തിയതിന്റെ വലിയ പിഴ .
.ഈ എഗ്രിമെന്റ് ഷൂട്ടിംഗ് ക്രൂ താമസിക്കുന്നിടത്തും ,ലൊക്കേഷനിൽ പലയിടത്തുമായി അവർ പതിച്ചു .തിരിച്ചു പോരുന്നതുവരെ ഇവിടുന്നു പോയമൊത്തം ടീം അംഗങ്ങളും ഈ ഒട്ടിച്ച നോട്ടീസിന്റെ മുന്പിൽകൂടി നാണം കെട്ടു നടക്കേണ്ടിവന്നു .

ഇയാൾക്കെതിരെ കേസെടുക്കാതിരിക്കാൻ അന്ന് സെറ്റിലുണ്ടായിരുന്ന അമേരിക്കൻമലയാളികളായ ഞങ്ങൾ ,അമേരിക്കൻ ക്രൂവിനോട് കഷ്ടപ്പെട്ട് നടത്തിയ പരിശ്രമങ്ങൾക്കും ആ നല്ല മനസ്സിനുടമകളായ അമേരിക്കൻ ടീമംഗങ്ങളുടെ ക്ഷമിക്കാനുള്ള മനസ്സും കാരണമാണ് ഇന്ന് ഈ തെമ്മാടി മാന്യരായവരെ അധിക്ഷേപിച്ചിങ്ങനെ കേരളമണ്ണിൽ വിലസുന്നത് .
ഇയാൾ അഭിനയിക്കുന്ന പല സിനിമകളുടെയും സെറ്റിൽ ഞരമ്പ് രോഗം തെളിയിച്ചിട്ടുണ്ട് ,ആഭാസം എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നചില പെൺകുട്ടികൾക്കും പല കഥകളും പറയാനുണ്ട് ,പലരും പലതും പുറത്തുപറയാതെ വിഴുങ്ങുന്നു .

മേല്പറഞ്ഞ അമേരിക്കൻ സംഭവത്തിൽ എന്തെങ്കിലും സത്യമില്ലായ്കയോ ,വളച്ചുകെട്ടൊ ഉണ്ടെങ്കിൽ എല്ലാം സഹിച്ച ,ഫഹദ് ഫാസിലോ ,ടോവിനോ തോമസോ,വിനയ് ഫോർട്ടു ,ഫിലിം പ്രൊഡ്യൂസർ തമ്പി ആന്റണി എന്നിവർ പ്രതികരിക്കട്ടെ ,അല്ലെൻസിയർ നിയമനടപടിക്കൊരുങ്ങട്ടെ ..അപ്പോൾ കൂടുതൽ തെളിവുകളുമായി ഞങ്ങൾ രംഗത്തുവരാം ..

ഏതെങ്കിലും ഷോയ്ക്കുവേണ്ടിയോ,ഷൂട്ടിങ്ങിനുവേണ്ടിയോ താനിനി അമേരിക്കയിലേക്കൊന്നു വന്നു കാണിക്കൂ ..അപ്പോൾ കാണാം താൻ കാണിച്ച ചെറ്റത്തരത്തിനു ഇവിടുള്ളവർ എങ്ങനെ പ്രതികരിക്കും എന്നുള്ളത് .

ഇപ്പോഴിതാ me too വിവാദത്തിലും ഈ ഞരമ്പിന്റെ പേര് ഒരു സ്ത്രീ വിളിച്ചു പറഞ്ഞിരിക്കുന്നു (ഇനീം പലരും പലതും ഈ തെമ്മാടിയെപ്പറ്റി വെളിപ്പെടുത്തിയേക്കാം )
സത്യാവസ്ഥ മാത്രം പുറത്തറിയിക്കാൻ ഇത്തരം ഒരു പോസ്റ്റിടേണ്ടിവന്ന ഒരു അമേരിക്കൻ മലയാളി (പേര് മനപ്പൂർവം വെക്കുന്നില്ല )????

അലൻസിയറെ പോലെ മുതിർന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളിൽ നിന്നും പ്രതീക്ഷിച്ചതല്ല ,സ്ത്രീകൾക്കെതിരായ…

Posted by Shiju Shiju on Wednesday, 17 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *