ആലപ്പുഴയിൽ 15 മാസം പ്രായമുള്ള കുട്ടിയെ കൊന്നത് അമ്മ; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു

ആലപ്പുഴ ചേർത്തലയിൽ പതിനഞ്ച് മാസം പ്രായമുള്ള പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ സ്വന്തം അമ്മ തന്നെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ ആതിര പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു

പട്ടണക്കാട് കൊല്ലംവയൽ കോളനിയിൽ ഷാരോണിന്റെ മകൾ ആതിഷയാണ് കൊല്ലപ്പെട്ടത്. മൃതദേഹം മറവ് ചെയ്തതിന് പിന്നാലെ ആതിരയെയും മുത്തച്ഛൻ ബൈജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടിയെ ചലനമറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *