ആലപ്പുഴയിൽ ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രോഗി മരിച്ചു

  • 8
    Shares

ആലപ്പുഴ ചമ്പക്കുളം ഗവ. ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു. നടുഭാഗം സ്വദേശി മോഹനൻ നായരാണ് മരിച്ചത്. ചമ്പക്കുളം ആശുപത്രിയിൽ നിന്നും എടത്വ ജൂബിലി ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം

രോഗിയെ ആംബുലൻസിൽ കിടത്തിയ ശേഷം ഓക്‌സിജൻ കൊടുക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സാഹസികമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആംബുലൻസിന്റെ ഡ്രൈവറെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആംബുലൻസിന് അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ, കാർ എന്നിവ കത്തിനശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *