ആലപ്പുഴയിൽ റെയിൽവേ പാളത്തിൽ മരം വീണു; ട്രെയിനുകൾ വൈകിയോടുന്നു

Loading...
  • 11
    Shares

ആലപ്പുഴയിൽ റെയിൽവേ പാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ഹരിപ്പാടിനും കരുവാറ്റക്കുമിടയിലാണ് മരം വീണത്. മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇതുവഴിയുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ് കടന്നുവരുന്നതിന് തൊട്ടുമുമ്പായിരുന്നു മരം ട്രാക്കിലേക്ക് വീണത്. ഇതോടെ വണ്ടി പിടിച്ചിട്ടു. രാവിലെ 6.45ഓടെയാണ് പാതയിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനായത്

രാവിലെ ആലപ്പുഴ ലൈൻ വഴി കടന്നുപോകേണ്ട നാഗർകോവിൽ-മംഗളൂരു ഏറനാട് എക്‌സ്പ്രസ് 1.55 മണിക്കൂറും, ബംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ് ഒന്നര മണിക്കൂറും വൈകിയോടുകയാണ്. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ഒരു മണിക്കൂർ വൈകിയോടുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *