വിശ്വാസമല്ല, ഭരണഘടനയാണ് പ്രധാനമെന്ന് വ്യക്തമാക്കി സർക്കാർ; സർവകക്ഷിയോഗം അലസി പിരിഞ്ഞു

  • 16
    Shares

ശബരിമല യുവതി പ്രവേശനം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു. സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതും പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ യോഗം പരാജയപ്പെട്ടു. ഇതോടെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

കോടതി വിധി സ്‌റ്റേ ചെയ്യാത്തിടത്തോളം അത് നടപ്പാക്കുകയാണ് സർക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മൗലികാവകാശത്തെത്തും ഭരണഘടനയെക്കാളും വിശ്വാസമാണ് പ്രധാനമെന്ന നിലപാട് സർക്കാരിന് സ്വീകരിക്കാൻ സാധിക്കില്ല. പ്രതിപക്ഷവും ബിജെപിയും സമാന നിലപാടാണ് സ്വീകരിച്ചത്. മുൻവിധിയോടെയാണ് അവർ കാര്യങ്ങളെ സമീപിച്ചതെന്നും മുഖ്യമന്ത്രി പര#്ഞു

നിയമവാഴ്ച നടത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ശബരിമല കൂടുതൽ യശസ്സോടെ ഉയർന്നുവരണം. സർക്കാരിന് വേറെ മാർഗമില്ല. യുവതി പ്രവേശനത്തിൽ ഒരു ക്രമീകരണം ഉണ്ടാക്കാമെന്നാണ് സർവകക്ഷി യോഗത്തിൽ പറഞ്ഞത്. യോഗം കഴിഞ്ഞപ്പോൾ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോകുകയാണെന്ന് പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *