വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതുണ്ടെന്ന് മുഖ്യമന്ത്രി; യുവതി പ്രവേശനം അനുവദിക്കരുതെന്ന് ചെന്നിത്തല

  • 62
    Shares

ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ 12 പേജുള്ള പ്രസ്താവന വായിച്ച് മുഖ്യമന്ത്രി. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാരിന് ബാധ്യതയുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ഉണ്ടാകണമെന്നും യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

യുവതി പ്രവേശനം അനുവദിക്കരുതെന്ന നിലപാടാണ് യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. മറ്റു നേതാക്കളും യോഗത്തിൽ സംസാരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, പി എസ് ശ്രീധരൻ പിള്ള, പി സി ജോർജ്, മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *