സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടു: റേഷൻ വിഹിതം, കോച്ച് ഫാക്ടറി വിഷയങ്ങൾ അനുകൂല പ്രതികരണമില്ല

  • 11
    Shares

കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോദിയെ കണ്ടത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷൻ വിഹിതം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങളിൽ അനുകൂല പ്രതികരണമുണ്ടായില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചു

അതേസമയം സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ശബരിമല റെയിൽ പദ്ധതി ഉടൻ നടപ്പാക്കാമെന്ന് പ്രധാനമന്ത്രി സർവകക്ഷി സംഘത്തെ അറിയിച്ചു. റേഷൻ വിഹിതത്തിന്റെ കാര്യത്തിൽ നിരാശജനകമായ നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുമ്പുണ്ടായിരുന്നതിൽ നിന്ന് വെട്ടിക്കുറച്ചത് നികത്തണമെന്നതായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. എന്നാൽ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ നൽകാനാകുവെന്നാണ് പ്രധാനമന്ത്രി നിലപാട് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു

കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച് മുൻ നിലപാടിൽ നിന്ന് കേന്ദ്രം പിന്നോട്ടുപോയെന്നും ഉറപ്പുകളൊന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കമാലിയിൽ നിന്ന് ശബരിമലയിലേക്കുള്ള റെയിൽവേ പാതയുടെ കാര്യത്തിൽ റെയിൽവേയുമായി ആലോചിച്ച് ചർച്ചക്ക് അവസരമൊരുക്കാമെന്ന് ഉറപ്പ് ലഭിച്ചു. പ്രകൃതി ക്ഷോഭം സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപിട സ്വീകരിക്കുമെന്നും മോദി ഉറപ്പ് നൽകി

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *