ശബരിമലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ സംസ്ഥാന സർക്കാരെന്ന് അൽഫോൻസ് കണ്ണന്താനം

  • 63
    Shares

ശബരിമലയിലെ സംഘർഷങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയിലേക്ക് പോകുന്നതിനിടെ നിലയ്ക്കലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം. ഓരോ ദിവസവും ഓരോ ദേശീയ നേതാക്കളെ ശബരിമലയിൽ എത്തിക്കാനാണ് ബിജെപിയുടെ നീക്കം

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അയ്യപ്പ ഭക്തർ തീവ്രവാദികളല്ല. ഭക്തർ നാമജപം നടത്തിയാണ് പ്രതിഷേധിക്കുന്നത്. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുന്നിലാണുള്ളത്. അതിൽ കോടതി തീരുമാനമെടുക്കട്ടെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *