പത്തനംതിട്ടയിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അൽഫോൻസ് കണ്ണന്താനം; കൊല്ലത്തിനായി സുരേഷ് ഗോപി

  • 15
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി യോഗങ്ങൾ തുടരുകയാണ്. ചർച്ചകൾ ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും സ്ഥാനാർഥികളെ നിർണയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

പത്തനംതിട്ടയിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തുവന്നത് രാഷ്ട്രീയവൃത്തങ്ങൾ കൗതുകമുണർത്തിയിട്ടുണ്ട്. നേതൃത്വം നിർബന്ധിച്ചാൽ കൊല്ലത്ത് മത്സരിക്കാൻ തയ്യാറാണെന്ന സുരേഷ് ഗോപിയുടെ നിലപാടും സ്ഥാനാർഥി നിർണയം കടുപ്പിക്കുമെന്ന് ഉറപ്പാണ്

തൃശ്ശൂരോ, പത്തനംതിട്ടയോ ലഭിക്കാതെ മത്സരിക്കില്ലെന്ന ഉറച്ച വാശിയിലാണ് കെ സുരേന്ദ്രൻ. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് സീറ്റുകളെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. പാലക്കാട് സീറ്റിൽ സി കൃഷ്ണകുമാറിന്റെ പേര് മുരളീധര വിഭാഗം നിർദേശിക്കുന്നു. എന്നാൽ പാലക്കാട് വേണമെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ. കോഴിക്കോട് എം ടി രമേശിനെ നിശ്ചയിച്ചിരുന്നുവെങ്കിലും എം ടി രമേശിനും പത്തനംതിട്ടയിലാണ് താത്പര്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *