കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്ന് കണ്ണന്താനം; കേന്ദ്രസംഘത്തെ അയക്കും

  • 25
    Shares

കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. നിലവിൽ താത്കാലിക സഹായം മാത്രമാണ് ലഭിച്ചത്. മെമ്മോറാണ്ടം കൊടുക്കുന്ന മുറയ്ക്ക് കേന്ദ്രസംഘത്തെ അയക്കും. അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ തുക അനുവദിക്കുകയെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു

പ്രളയത്തിന്റെ സമയത്ത് എല്ലാ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. ആവശ്യപ്പെട്ടതിൽ കൂടുതൽ സൈന്യത്തെ കേന്ദ്രം നൽകി. പ്രധാനമന്ത്രി പ്രളയക്കെടുതികൾ സന്ദർശിച്ചു. ആവശ്യത്തിൽ കൂടുതൽ പണം ഇപ്പോൾ നമ്മുടെ കയ്യിലുണ്ടെന്നും കണ്ണന്താനം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *