സംസ്ഥാന സർക്കാർ അറിയാതെ കിസാൻ സമ്മാനിധിയുടെ സമാന്തര ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് കണ്ണന്താനം; അൽപ്പത്തരമെന്ന് മന്ത്രി സുനിൽകുമാർ

  • 16
    Shares

കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാനനിധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്താണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് സമാന്തര ഉദ്ഘാടനം നടത്തി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയായിരുന്നു ബിജെപി മന്ത്രിയുടെ ഉദ്ഘാടനം

കണ്ണന്താനത്തിന്റെ നടപടി ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും രാഷ്ട്രീയ അൽപ്പത്തമാണെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനം പാർട്ടി പരിപാടിയാക്കി മാറ്റാനുള്ള ബിജെപി നീക്കം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *