സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടില്ല; വിശദീകരണവുമായി കണ്ണന്താനം

Loading...
  • 66
    Shares

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ നിന്നും ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം. ജവാന് ആദരാഞ്ജലികൾ അർപ്പിച്ച് മുന്നോട്ടു നടക്കുമ്പോൾ ആരോ എടുത്ത ചിത്രമാണത്. തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ചിത്രം.

ഫോട്ടോ സെൽഫി അല്ലെന്ന് വിശദമായി നോക്കിയാൽ മനസ്സിലാകും. ഞാൻ സെൽഫി എടുക്കാറില്ല. ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. എന്റെ പിതാവും ഒരു സൈനികനായിരുന്നു. ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്ന് ചെറുപ്പം മുതലെ ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്ക് വേണ്ടി നിസ്വാർഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറയിൽ ഉള്ളവർ ചെയ്യേണ്ടതെന്നും കണ്ണന്താനം വിശദീകരിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *