വിമാനത്താവളം വേറെ മണ്ഡലത്തിലായിപ്പോയത് എന്റെ കുഴപ്പമാണോ; ചാലക്കുടി മണ്ഡലത്തിൽ വോട്ട് ചോദിച്ച് വെട്ടിൽ വീണ കണ്ണന്താനം വിശദീകരിച്ച് ഉരുളുന്നു

  • 26
    Shares

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മണ്ഡലം മാറിപ്പോയ സംഭവത്തിൽ പ്രതികരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. ഇന്നലെ നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ കണ്ണന്താനം ലളിത പ്രകടനത്തിനായി കെ എസ് ആർ ടി സി ബസിലാണ് എറണാകുളത്തേക്ക് പോയത്. വഴിയിൽ വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായി.

എന്നാൽ മണ്ഡലം മാറിപ്പോയതായി ബിജെപി പ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇതോടെ ബസ് യാത്ര അവസാനിപ്പിച്ച് സ്വന്തം വാഹനത്തിൽ കയറി കണ്ണന്താനം എറണാകുളത്തേക്ക് പോയി. വിമാനത്താവളം വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമാണോയെന്നായിരുന്നു കണ്ണന്താനത്തിന്റെ വിശദീകരണം. ബിജെപിക്ക് വോട്ട് നൽകണമെന്നാണ് താൻ പറഞ്ഞത്. അല്ലാതെ തനിക്ക് വോട്ട് നൽകണമെന്നല്ലെന്നും കണ്ണന്താനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *