കണ്ണന്താനത്തിന്റെ ഉറക്കം കയ്യടി കിട്ടാനുള്ളത്; രൂക്ഷവിമർശനവുമായി ബിജെപി മുഖപത്രം

  • 13
    Shares

കൊച്ചി: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപിയുടെ മുഖപത്രമായ ജന്മഭൂമി. മുഖപ്രസംഗത്തിലാണ് കണ്ണന്താനത്തെ ജന്മഭൂമി വിമർശിക്കുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ ധനസഹായം വാഗ്ദാനം ചെയ്തതിനെ തുടർന്ന് മന്ത്രി നടത്തിയ പ്രതികരണങ്ങൾ വകതിരിവില്ലാത്തതായിരുന്നുവെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു

ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങിയ കണ്ണന്താനത്തിന്റെ ടനപടി കയ്യടി കിട്ടാനായിരുന്നുവെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ദുരന്തമുഖത്ത് പോലും അറച്ചുനിൽക്കാതെയാണ് രാഷ്ട്രീയപ്രതിയോഗികൾ ബിജെപിയെ കുഴിച്ചുമൂടാൻ നിന്നത്. അവരിൽ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം കേന്ദ്രമന്ത്രി കണ്ണന്താനം പ്രതികരിക്കുമ്പോൾ അൽപം കൂടി മിതത്വം പാലിക്കണമായിരുന്നു

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിൽ തടസ്സങ്ങളുണ്ടെങ്കിൽ അതുനീക്കണമെന്നൊക്കെ അൽഫോൻസ് കണ്ണന്താനം ക്യാമറക്ക് മുന്നിൽ വിളിച്ചുപറഞ്ഞത് മിടുക്ക് കിട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകുമെന്നും ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു

ദുരിതാശ്വാസ ക്യാമ്പിൽ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ. പകരം കുറേ കല്ലേറുകൾ സമൂഹമാധ്യമങ്ങൾ വഴി കിട്ടിയത് മെച്ചമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *