വോട്ട് ചോദിച്ചു ചോദിച്ച് കണ്ണന്താനം കോടതി മുറിക്കുള്ളിലും കയറി; വിവാദം പിന്നാലെ

  • 12
    Shares

എറണാകുളം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം കോടതി മുറിയിൽ കയറി വോട്ട് ചോദിച്ചത് വിവാദത്തിൽ. പറവൂർ അഡീഷണൽ സബ് കോടതി മുറിയിലാണ് കണ്ണന്താനം കയറിയത്. ബാർ അസോസിയേഷൻ പരിസരത്ത് വോട്ടഭ്യർഥിച്ച ശേഷമാണ് സ്ഥാനാർഥി കോടതി മുറിയിൽ കയറിയത്

കോടതി ചേരാൻ തുടങ്ങുന്ന സമയത്താണ് കണ്ണന്താനം എത്തിയത്. കേസിനായി എത്തിയവരും അഭിഭാഷകരും കോടതി മുറിയിലുണ്ടായിരുന്നു. അതേസമയം ജഡ്ജി എത്തിയിരുന്നില്ല. കണ്ണന്താനം പുറത്തിറങ്ങിയ ശേഷമാണ് ജഡ്ജിയെത്തിയത്.

സ്ഥാനാർഥികൾ സാധാരണ കോടതി മുറിക്കുള്ളിൽ കയറാറില്ല. ഇത് ചട്ടലംഘനമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ച് വരികയാണെന്ന് ബാർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *