ജവാന്റെ ഭൗതികശരീരത്തിന്‌ മുന്നിൽ കണ്ണന്താനത്തിന്റെ സെൽഫി മോഡൽ ചിത്രം; തെറിവിളി ശക്തമായപ്പോൾ പോസ്റ്റ് മുക്കി

  • 104
    Shares

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ വി വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ സെൽഫി മോഡലുള്ള ചിത്രമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നേരിട്ടത് അതിരൂക്ഷമായ വിമർശനങ്ങൾ. ജവാന്റെ ശവപ്പെട്ടിക്ക് മുന്നിൽ നിന്നാണ് സെൽഫി മാതൃകയിലുള്ള ഫോട്ട കണ്ണന്താനം എടുക്കുന്നതും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും.

ഫോട്ടോ ഇട്ട് പത്ത് മിനിറ്റ് കൊണ്ട് പതിനായിരക്കണക്കിന് കമന്റുകളാണ് കണ്ണന്താനത്തിന്റെ ചെയ്തിയെ ചോദ്യം ചെയ്ത് വന്നത്. ഇതോടെ കേന്ദ്രമന്ത്രി ഫോട്ടോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. അതേസമയം ഫേസ്ബുക്കിൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഇപ്പോഴും പറന്നു നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിയുടെ വിവേകരഹിതമായ പ്രവൃത്തിയെ കടുത്ത ബിജെപി ആരാധകർ പോലും വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്.

കണ്ണന്താനം പോസ്റ്റ് മുക്കിയതോടെ വേർ ഈസ് സെൽഫി എന്ന ക്യാമ്പയിലും ഫേസ്ബുക്കിൽ ആരംഭിച്ചിട്ടുണ്ട്. രൂക്ഷമായ പരിഹാസങ്ങൾ കേന്ദ്രമന്ത്രിക്കെതിരെ നടക്കുന്നത്. കണ്ണന്താനത്തിന് സ്‌ക്രാച്ച് ആന്റ് വിൻ വഴിയാണോ ഐഎഎസ് ലഭിച്ചതെന്നും ശരിക്കും മണ്ടനാണോയെന്നതടക്കമുള്ള കമന്റുകളാണ് കണ്ണന്താനത്തിന്റെ മറ്റ് പോസ്റ്റുകൾക്ക് താഴെ വരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *