ടൈം മാഗസിൻ നൂറു നേതാക്കളിൽ ഒരാളായി എന്നെ തെരഞ്ഞെടുത്തിട്ടുണ്ട്, ഷൈൻ ചെയ്യുന്നവരെ കൊല്ലാൻ നടക്കുകയാണ് യുവാക്കൾ; ട്രോളൻമാർക്കെതിരെ കട്ടക്കലിപ്പിൽ കണ്ണന്താനം

Loading...
  • 14
    Shares

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ദിനംപ്രതി വർധിക്കുന്ന ട്രോളുകളിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രിയും എറണാകുളം എൻ ഡി എ സ്ഥാനാർഥിയുമായ അൽഫോൻസ് കണ്ണന്താനം. കേരളത്തിലെ യുവാക്കൾ രാവിലെ എഴുന്നേറ്റ് കാപ്പിക്കൊപ്പം ആരെയെങ്കിലും കൊല്ലാൻ ഇറങ്ങുകയാണെന്ന് കണ്ണന്താനം പറഞ്ഞു. ഷൈൻ ചെയ്യുന്നവരെ കൊല്ലുകയാണ് ഇവർ

ഗൂഗിൾ മാപ്പും ഇട്ട് മണ്ഡലത്തിന്റെ അതിർത്തി നോക്കിയല്ല വോട്ട് പിടിക്കുന്നത്. ജഡ്ജി ഇരിക്കുമ്പോഴേ കോടതി ആകുകയുള്ളുവെന്ന് വക്കീലായ എനിക്കറിയാം. ഏതെങ്കിലും മന്ത്രി പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ മൂന്നാഴ്ച താമസിച്ചിട്ടുണ്ടോ. കഠിനധ്വാനം ചെയ്താണ് ഈ രീതിയിൽ എത്തിയത്. ടൈംസ് മാഗസിൻ തെരഞ്ഞെടുത്ത നൂറു നേതാക്കളിൽ ഒരാളാണ് ഞാൻ

ഇടതും വലതും ഭരിച്ച് ഇവിടെ കുളമാക്കി. ചെറുപ്പക്കാരുടെ ഭാവി നശിച്ചു. അതുകൊണ്ടാണ് യുവാക്കൾ ആര് ഷൈൻ ചെയ്യുന്നുവോ അവരെ കൊല്ലാൻ ഇറങ്ങിയിരിക്കുന്നത്. ജനങ്ങൾ കുറച്ചുകൂടി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സത്യം തിരിച്ചറിഞ്ഞ് മികച്ചവർക്ക് വോട്ട് നൽകട്ടെയെന്നും കണ്ണന്താനം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കണ്ണന്താനം.

എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥിയായ കണ്ണന്താനം ചാലക്കുടി മണ്ഡലത്തിൽ പോയി വോട്ട് ചോദിച്ചത് വലിയ പരിഹാസങ്ങൾക്ക് ഇടയാക്കിയിരുന്നു. കൂടാതെ കോടതിക്കുള്ളിൽ കയറി വോട്ട് ചോദിച്ചും കണ്ണന്താനം നിരവധി ട്രോളുകൾക്ക് ഇരയായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *