കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിച്ചു, ചട്ടുകം ചൂടാക്കി പൊള്ളിച്ചു; ആലുവയിൽ മൂന്ന് വയസ്സുകാരൻ നേരിട്ടത് ക്രൂര മർദനം: അമ്മ കുറ്റം സമ്മതിച്ചു

  • 14
    Shares

ആലുവയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് വയസ്സുകാരൻ നേരിട്ടത് അതിക്രൂരമായ മർദനം. കുട്ടിയെ ശിക്ഷിച്ചതായി അമ്മ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കട്ടിയുള്ള തടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്തതായി അമ്മ പറഞ്ഞു.

കുട്ടിയുടെ തലയ്‌ക്കേറ്റ മുറിവാണ് ഗുരുതരം. തലച്ചോറിലേക്കുള്ള രക്തസ്രാവം നിലയ്ക്കുന്നില്ല. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അച്ഛൻ പശ്ചിമ ബംഗാൾ സ്വദേശിയുമാണ്. വീടിന്റെ ടെറസിൽ നിന്ന് വീണുവെന്നാണ് ഇവർ ആശുപത്രിയിൽ എത്തിയപ്പോൾ പറഞ്ഞിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *