ആലുവ കൂട്ടക്കൊലപാതക കേസ്: ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു

Loading...
  • 17
    Shares

ആലുവ കൂട്ടക്കൊലപാതക കേസ് പ്രതി എം എ ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. വധശിക്ഷക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ പുന:പരിശോധനാ ഹർജിയിലാണ് ശിക്ഷ ഇളവ് ചെയ്തുള്ള ഉത്തരവ്. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി

2001 ജനുവരി ആറിനാണ് കൊലപാതകം നടന്നത്. ഒരു കുടംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയെന്നതാണ് കേസ്. മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റ്യൻ, ഭാര്യ ബേബി, മക്കളായ ജെയ്‌മോൻ, ദിവ്യ, അഗസ്റ്റിയന്റെ മാതാവ് ക്ലാര തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊല്ലപ്പെട്ടത്. അകന്ന ബന്ധുവായ ആന്റണി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കീഴ്‌ക്കോടതിയും 2009ൽ സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളി. സുപ്രീം കോടതിയിൽ നൽകിയ പുന:പരിശോധനാ ഹർജിയും ആദ്യം തള്ളിയിരുന്നു. വധശിക്ഷക്കെതിരായ പുന:പരിശോധനാ ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി അടുത്തിടെ വന്നിരുന്നു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു 2014ലെ കോടതി വിധി.

വിധിയുടെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം വീണ്ടും പുന:പരിശോധനാ ഹർജി നൽകുകയായിരുന്നു. ഹർജി പരിഗണിച്ച സുപ്രീം കോടതി വധശിക്ഷ സ്‌റ്റേ ചെയ്തു. രണ്ട് വർഷത്തിന് ശേഷമാണ് വധശിക്ഷ ലഘൂകരിച്ച് വിധി വന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *