ഫീസ് അടയ്ക്കാത്തതിന് വിദ്യാർഥികളെ വെയിലത്തു നിർത്തിയ സംഭവം; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും

ഫീസ് അടയ്ക്കാത്തതിന് വിദ്യാർഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്തു നിർത്തിയ സംഭവത്തിൽ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ആലുവ കരുമാലൂർ സെറ്റിൽമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ അംഗീകാരമാണ് റദ്ദാക്കുക

കഴിഞ്ഞ മാർച്ച് 28നാണ് സംഭവം. രണ്ടാംക്ലാസ് വിദ്യാർഥികളായ രണ്ട് കുട്ടികളെയാണ് പരീക്ഷാ ഹാളിന് പുറത്ത് വെയിലത്ത് നിർത്തിയത്. കനത്ത വെയിലേറ്റതിന് തുടർന്ന് കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ചെയ്തു. ഒരു വിദ്യാർഥിയെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *