അമ്പലപ്പുഴയിൽ പോലീസ് വാഹനവും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

Loading...
  • 20
    Shares

അമ്പലപ്പുഴയിൽ പോലീസ് സഞ്ചരിച്ചിരുന്ന കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ശ്രീകല, കാർ ഡ്രൈവർ നൗഫൽ, കൊട്ടിയം സ്വദേശി ഹസീന എന്നിവരാണ് മരിച്ചത്

കാറിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ നിസാറിന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു അപകടം. കൊട്ടിയത്ത് നിന്ന് ഹസീനയെ കാണാതായി എന്ന വാർത്തയെ തുടർന്നാണ് പോലീസ് സംഘം കാറിൽ യാത്ര തിരിച്ചത്.

ഹസീനയെ കണ്ടെത്തിയതായി അങ്കമാലി പോലീസ് അറിയിച്ചതിനെ തുടർന്ന് അവിടെ എത്തി ഹസീനയെയും കൂട്ടി തിരികെ വരുമ്പോഴായിരുന്നു അപകടം. അമ്പലപ്പുഴ കരൂരിൽ വെച്ചാണ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *