വയനാട്ടിൽ തമിഴ് ദമ്പതികളെ ആക്രമിച്ച കോൺഗ്രസ് ഗുണ്ട സജീവാനന്ദനായുള്ള തെരച്ചിൽ പോലീസ് തുടരുന്നു

വയനാട്ടിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ ആക്രമിച്ച കോൺഗ്രസിന്റെ ഗുണ്ട സജീവാനന്ദൻ ജില്ല വിട്ടതായി സംശയിക്കുന്നു. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

നാട്ടുകാർ പിടികൂടി സ്റ്റേഷനിലെത്തിച്ച സജീവാനന്ദനെ പോലീസ് പരാതിയില്ലെന്ന കാരണത്താൽ വെറുതെ വിടുകയായിരുന്നു. 21ന് രാത്രിയാണ് നടുറോഡിൽ വെച്ച് സജീവാനന്ദൻ ദമ്പതികളെ ആക്രമിച്ചത്. യുവാവിനെയും ഭാര്യയെയും ഇവർ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അമ്പലവയലിലെത്തി സ്വമേധായ കേസെടുത്തിരുന്നു. എന്നാൽ സംഭവത്തിൽ കോൺഗ്രസിന് പങ്കില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *