അമ്പലവയൽ സദാചാര ആക്രമണം: കോൺഗ്രസ് ഗുണ്ട സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

വയനാട് അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും മർദിച്ച സംഭവത്തിൽ പ്രതിയും കോൺഗ്രസ് നേതാവുമായ സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമത്തിനടക്കം പോലീസ് കേസെടുത്തു. രണ്ട് പേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി

സജീവാനന്ദനൊപ്പമെത്തി യുവതിയെയും യുവാവിനെയും ശല്യം ചെയ്ത പ്രദേശവാസികളായ രണ്ട് പേരെയാണ് പ്രതി ചേർത്തത്. യുവതിയുടെയും യുവാവിന്റെയും രഹസ്യ മൊഴിയെടുക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അമ്പലവയലിൽ ഒരു ലോഡ്ജിൽ കഴിയുകയായിരുന്ന യുവാവിന്റെയും യുവതിയുടെയും മുറിയിലേക്ക് കോൺഗ്രസിന്റെ ഗുണ്ടയായ സജീവാനന്ദൻ ഇടിച്ചുകയറുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇവർ എതിർത്തതോടെ സജീവാനന്ദൻ ഇരുവരെയും ലോഡ്ജിൽ നിന്നിറക്കി വിടാൻ ബഹളം വെച്ചു. ഒടുവിൽ ലോഡ്ജുകാർ ഇവരെ പുറത്താക്കുകയായിരുന്നു. ഇതിന് ശേഷം അമ്പലവയിൽ ടൗണിൽ ഇവരെ പിന്തുടർന്നെത്തിയ ശേഷമാണ് സജീവാനന്ദൻ മർദിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *