അമ്പൂരി കൊലപാതകം: അഖിൽ നായരെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ നാട്ടുകാരുടെ കല്ലേറ്, പ്രദേശത്ത് സംഘർഷം

അമ്പൂരിയിൽ രാഖി മോൾ എന്ന യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതി അഖിൽ നായരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചതെങ്കിലും നാട്ടുകാർ അക്രമാസക്തരായതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു

പ്രതിക്ക് നേരെ നാട്ടുകാർ കല്ലെറിഞ്ഞു. രൂക്ഷമായ പ്രതിഷേധമാണ് കൊലപാതകിയായ അഖിൽ നായർക്കെതിരെ നാട്ടുകാരിൽ നിന്നുമുണ്ടായത്. അഖിൽ നായരുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസ് വാഹനം തടയുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാഖി മോളുടെ കാമുകൻ കൂടിയായ അഖിൽ നായരെ പോലീസ് അറസ്റ്റ് ചെയ്തത്. അഖിലിന്റെ സഹോദരനായ രാഹുൽ നായരും കൂട്ടുകാരൻ ആദർശും ചേർന്നാണ് രാഖിയെ കൊലപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *