പാലക്കാട് അപകടത്തിൽപ്പെട്ടവരെയും കൊണ്ടുപോയ ആംബുലൻസ് മീൻ ലോറിയുമായി കൂട്ടിയിച്ചു; എട്ട് പേർ മരിച്ചു

പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെയും കൊണ്ട് പാലക്കാടേക്ക് വരികയായിരുന്നു ആംബുലൻസ്.

നെന്മാറ സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ സുധീർ, പട്ടാമ്പി സ്വദേശികളായ നാസർ, സുബൈർ, ഫവാസ്, ഷാഫി, ഉമർ ഫാറൂഖ്, അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ് എന്നിവരാണ് മരിച്ചത്.

പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദ യാത്ര പോയതായിരുന്നു അഞ്ചംഗ സംഘം. ഇവർക്ക് യാത്രക്കിടെ ചെറിയ അപകടം സംഭവിക്കുകയും നെന്മാറ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെ നിന്നാണ് പാലക്കാട്ടെ ആശുപത്രിയിലേക്ക് എത്തിക്കാൻ നോക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *